തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. അടിയന്തര സാഹചര്യം പരിഗണിച്ച് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോർട്ട്. ഇന്നലെ 751 സര്‍വ്വീസുകളാണ് മുടങ്ങിയത്.
അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. .ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജീലവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
Post Your Comments