KeralaLatest NewsNews

കൂടത്തായി ദുരൂഹമരണകേസ് : രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ  രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ. കൊലപാതകവുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയിൽ എടുത്ത ജോ​ളി​ക്ക് സ​യ​നൈ​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ ജു​വ​ല​റി ജീ​വ​ന​ക്കാ​ര​ന്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവുമാണ് ക​സ്റ്റ​ഡി​യി​ലുള്ളത്. മാത്യു ജോ​ളി​യു​ടെ ബന്ധു ആണെന്നാണ് വിവരം. ശ​നി​യാ​ഴ്ച രാ​വി​ലെയാണ് പോലീസ് വീട്ടിലെത്തി ജോളിയെ കസ്റ്റഡിയിൽ എടുത്തത്. ഇ​വ​രെ​ വ​ട​ക​ര റൂ​റ​ല്‍ എ​സ്പി​യു​ടെ ഓ​ഫീ​സി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യതിനാൽ ഇ​ന്ന് വൈ​കി​ട്ടു ത​ന്നെ അ​റ​സ്റ്റു​ണ്ടാ​യേക്കും.

സംഭവത്തില്‍ സ്ത്രീയടക്കം മൂന്നുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ബന്ധുവായ സ്ത്രീയുടെ മൊഴി ആറുതവണ പൊലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.  കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചു. മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button