
ന്യൂഡല്‍ഹി: ഒരു രാജ്യം ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയുടെ നല്ല അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ന്യൂഡല്‍ഹിയില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ വേദിയിലായിരുന്നു വിദേശകാര്യ മന്ത്രി പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ചത്.
വ്യത്യസ്ത വിഷയങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ വിശദീകരിക്കുകയായിരുന്നു ജയശങ്കര്‍. ദേശീയവാദികളായിരിക്കുമ്പോഴും ആഗോളപരമായി ഇടപെടാന്‍ ഇന്ത്യക്ക് കഴിയുന്നു. അതിനാല്‍ ഇന്ത്യക്ക് ദേശീയത ഒരു നിഷേധവികാരമല്ലെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയ അനുച്ഛേദം 370 തന്റെ യു.എസ് സന്ദര്‍ശന സമയത്ത് ഒരു താല്‍ക്കാലിക കരാറാണെന്ന് താൻ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് അത് പിന്‍വലിച്ചു എന്ന കാര്യവും വിശദമായി സംസാരിച്ചു. അവിടെ കൂടിയ പല ആളുകള്‍ക്കും അത് പുതിയ കാര്യമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments