KeralaLatest NewsNews

മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഗതാഗതം തടയുന്നത് പതിവ് കാഴ്ച്ച; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇല്ലാത്ത സുരക്ഷ പിണറായിക്ക് എന്തിന്? പൊരിവെയിലത്ത് വലയുന്ന പൊതുജനം പ്രതിഷേധവുമായി രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഗതാഗതം തടയുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കാര്യമായ സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കു പോലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ കേരളത്തില്‍ എത്തുമ്പോള്‍ പോലും ഒരുക്കാത്ത തരത്തിലുള്ള വാഹനസുരക്ഷയാണ് പിണറായിക്ക്. ഇതേത്തുടര്‍ന്ന് പൊരിവെയിലത്ത് വലയുന്ന പൊതുജനം പരസ്യമായി ഇതിനെതിരേ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. കൊച്ചി നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്.

രാഷ്ട്രപതിയെത്തുമ്പോള്‍ പോലും രണ്ടു മണിക്കൂര്‍ മുന്‍പാണ് സുരക്ഷയ്ക്കായി യാത്രാ വഴിയില്‍ പൊലീസിനെ വിന്യസിക്കുന്നത്. ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്ക്കുന്ന കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ വന്‍ഗതാഗതക്കുരുക്കിലേക്ക് കാര്യങ്ങള്‍ മാറി. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാര്‍ക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രി പോകും നേരം പോരേ ഈ സുരക്ഷയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലില്‍ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ അതൃപ്തി ഉണ്ടാക്കുന്നത്.

കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോഴാണ് ജനം പരസ്യമായി പ്രതിഷേധിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോള്‍ അവിടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിരുന്നത് ഇരുന്നൂറിലധികം പൊലീസുകാരെ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ റോഡില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button