KeralaLatest NewsNews

കൂടത്തായില്‍ 2002 -2016 വരെയുള്ള കാലയളവില്‍ ആറു പേര്‍ കുഴഞ്ഞുവീണ് മരിച്ചത് കൊലപാതകമെന്ന് സംശയം : മരണങ്ങളുടെ പിന്നിലുള്ളത് ഒരേ ആള്‍ : മൃതദേഹങ്ങള്‍ കല്ലറയില്‍ നിന്ന് പുറത്തെടുക്കും

താമരശ്ശേരി : കൂടത്തായില്‍ 2002 -2016 വരെയുള്ള കാലയളവില്‍ ആറു പേര്‍ കുഴഞ്ഞുവീണ് മരിച്ചത് കൊലപാതകമെന്ന് സംശയം .മരണങ്ങളുടെ പിന്നിലുള്ളത് ഒരേ ആള്‍. സംഭവത്തില്‍ മൃതദേഹങ്ങള്‍ ഇന്ന് കല്ലറയില്‍ നിന്നും പുറത്തെടുത്ത് വിദഗ്ധ പരിശോധന നടത്തും. വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തും.

റൂറല്‍ എസ്പി കെ.ജി. സൈമണ്‍ ഇന്നലെ സ്ഥലത്ത് എത്തിയിരുന്നു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുക്കുക. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു.

മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യയാണു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം. ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button