ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് വീണ്ടും കനത്ത തിരിച്ചടി. ഒഴിയാൻ സമയം നീട്ടി നല്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല. ഒരു ആവശ്യവും അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഒരാഴ്ച്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. വിധിയിൽ ഒരു ഭേദഗതിയ്ക്കും ഉദ്ദേശിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. അതോടൊപ്പം തന്നെ കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അരുൺ മിശ്ര അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി.
29 കുടുംബങ്ങളാണ് മരട് ഫ്ലാറ്റുകളിൽ നിന്നും ഇനി ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഉടമസ്ഥർ ആരെന്നറിയാതെയുള്ള 50ഫ്ലാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കുമെന്നാണ് സൂചന.
Post Your Comments