Latest NewsNewsSaudi ArabiaGulf

സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം

റിയാദ് : സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം. സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാനാണ് വനിതകള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.

നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സൗദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകള്‍ സായുധസേനയുടെ കൂടുതല്‍ ഉയര്‍ന്ന റാങ്കുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. പുതിയ നിയമങ്ങള്‍ പൗരന്മാരെന്ന നിലയില്‍ വനിതകളുടെ കഴിവുകളും അവകാശങ്ങളും കൂടുതല്‍ പഗിഗണിക്കപ്പെടുകയാണ്. അവര്‍ പുതിയ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ സ്ത്രീ-പുരുഷ തുല്ല്യതയിലുള്ള ദേശീയ വിശ്വാസത്തിന്റെ പ്രതിഫലനമാണ് സൂചിപ്പിക്കുന്നതെന്ന് ശൂറ കൗണ്‍സില്‍ അംഗം ഹയ-അല്‍മുനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button