Latest NewsNewsInternational

ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗി ആക്കി; ആപ്പിളിനെതിരെ കേസുമായി യുവാവ്

മോസ്‌കോ: ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗി ആക്കിയെന്ന പരാതിയുമായി റഷ്യന്‍ യുവാവ് കോടതിയില്‍. ഐഫോണിലെ ഒരു ആപ്പ് ഉപയോഗമാണ് തന്നെ ഇത്തരത്തിലാക്കിയതെന്നാണ് യുവാവിന്റെ വാദം. ഐഫോണ്‍ നിര്‍മ്മാതാക്കളായ യുഎസ് ടെക്ക് ഭീമന്‍ ആപ്പിളിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. നഷ്ടപരിഹാരമായി 10 ലക്ഷം റൂബിള്‍സ് (10 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ മോസ്‌കോയിലെ കോടതിയെ സമീപിച്ചത്.

പരാതി ഗൗരവത്തിലുള്ളതാണെന്നും തന്റെ കക്ഷി ഇതുമൂലം പ്രയാസം നേരിട്ടതായും അഭിഭാഷകന്‍ പറഞ്ഞു. ഒരു ആപ്പിലൂടെ ബിറ്റ്കോയിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ‘ഗേ കോയിന്‍’ എന്ന ക്രിപ്റ്റോകറന്‍സിയാണ് ലഭിച്ചതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ‘ഒരു ശ്രമം നടത്താതെ വിലയിരുത്തരുത്’ എന്ന കുറിപ്പും ഗേ കോയിനൊപ്പം ലഭിച്ചതായി പരാതിക്കാരന്‍ പറയുന്നു. ഇത് കണക്കിലെടുത്ത് ഒരു ശ്രമം നടത്തി നോക്കാമെന്നു വച്ച് സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ചതായും തന്റെ ബോയ് ഫ്രണ്ടുമായുള്ള ബന്ധം എങ്ങനെ മാതാപിതാക്കളോട് പറയുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.

ജീവീതം തന്നെ കീഴ്മേല്‍ മറിഞ്ഞുവെന്നും ഇനി സാധാരണ നിലയിലേക്ക് തിരിച്ചെത്തില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വളഞ്ഞ വഴിയിലൂടെ ആപ്പിള്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റുകയായിരുന്നു. ഇത് തന്നെ സദാചാരപരമായും മാനസികമായും പരിക്കേല്‍പ്പിച്ചുവെന്നും ഇയാള്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 17ന് കോടതി ഈ കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുസംബന്ധിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button