Latest NewsKeralaNewsSports

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ അപകടം : വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അപകടം. ഹാമർ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ ജോൺസന്‍ ആണ് പരിക്കേറ്റത്. മത്സരത്തിലെ ഒരു ഊഴം കഴിഞ്ഞശേഷം മാറിനിന്ന ആബേലിന്‍റെ തലയിലേക്ക്, മറ്റൊരു മത്സരാര്‍ത്ഥി എറിഞ്ഞ ഹാമര്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. അപകടം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ചികിത്സയ്ക്കാവശ്യമായ അടിയന്തര നടപടികള്‍ എടുത്തിട്ടുണ്ടെന്നും അത്‌ലറ്റിക്സ് ട്രഷറര്‍ രാമചന്ദ്രന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button