
കൊച്ചി : കുതിച്ചുയർന്ന് സ്വർണ്ണ നിരക്ക്. കേരളത്തിൽ സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ കൂടിയിരുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിലേക്ക് വരുമ്പോൾ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഇന്നത്തെ നിരക്ക് സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,508.07 ഡോളറാണ്.
Post Your Comments