ഇടപാടുകാർക്കായി വൻ ഉത്സവകാല ഓഫറുകളുടെ പ്രഖ്യാപനയവുമായി ഐസിഐസിഐ ബാങ്ക്. വിവിധ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകൾ മെഗാ വില്‍പ്പന തുടങ്ങിയതോടെയാണ് ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ അധിക സൗജന്യങ്ങള്‍ ലഭിക്കുന്നതിനുള്ള പദ്ധതി തങ്ങളുടെ ഇടപാടുകാര്‍ക്കായി പ്രഖ്യാപിച്ചത്.
ഇതോടെ ഇ- കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും അയ്യായിരത്തിലധികം ഡിസ്‌കൗണ്ട് ഓഫറുകളാണ് ബാങ്ക് ഇടപാടുകാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഒക്‌ടോബര്‍ 31 വരെ ഇടപാടുകൾ നടത്താം.
ഫ്‌ളിപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേസ്’ വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്കിന്റെ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ 10 ശതമാനം അധിക ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. ആമസോണിലും ഇതു ലഭ്യമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍, പാന്റലൂണ്‍, മൈന്ത്ര, മാക്‌സ്, ബാറ്റ, ചുണ്‍മുണ്‍ തുടങ്ങിയ സ്റ്റോറുകളിലും അഞ്ച് മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.
Post Your Comments