Latest NewsNewsBusiness

ഓഹരി വിപണി; നേട്ടം കൈവിട്ടു : വ്യപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി, അവസാനിച്ചത് നഷ്ടത്തിൽ. വെള്ളിയാഴ്ച്ച സെന്‍സെക്സ് 433.56 പോയന്റ് താഴ്ന്ന് 37673.31ലും നിഫ്റ്റി 139.20 പോയിന്റ് താഴ്ന്നു 11174.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിഡിപി വളര്‍ച്ചാലക്ഷ്യം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനത്തിലേയ്ക്ക് കുറച്ചത് വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്.ബിഎസ്ഇയിലെ 973 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1641 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, എന്‍ടിപിസി, ഗെയില്‍, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികല്‍ നേട്ടത്തിലും, സീ എന്റര്‍ടെയ്ന്‍മെന്റ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button