Latest NewsNewsIndia

ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ

ഭോപ്പാൽ: ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ. വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ തലയ്ക്കടിയേറ്റ് കുട്ടി മരണപ്പെടുകയിരുന്നു. മധ്യപ്രദേശിലെ ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ് സിംഗിന്റെ ഏഴ് വയസുകാരനായ മകന്‍ പൊതുവഴിയിൽ മൂത്രമൊഴിച്ചു. ഇതിനെതിരെ ഇവരുടെ അയൽവാസി മോഹർ സിംഗ് ഉമേഷ് സിംഗിനോട് ദേഷ്യപ്പെടുകയും മകൻ തുറസായ സ്ഥലത്ത് ഇനി മൂത്രമൊഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിൽ പ്രകോപിതരായ ഉമേഷും പിതാവ് രാം സിംഗും വടിയുമായി മോഹറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ മർദ്ദിച്ചു. ഇതിനിടെയാണ് മോഹറിന്റെ 18 മാസം മാത്രം പ്രായമുള്ള മകൻ ഭഗവാന് തലയ്ക്ക് മർദ്ദനമേൽക്കുകയും സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരണപ്പെടുകയുമായിരുന്നു.

ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമേഷിനെയും രാം സിംഗിനെയും പോലീസ് പിടികൂടി. അതേസമയം തുറസായ സ്ഥലത്ത് കുട്ടി മൂത്രമൊഴിച്ചതല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കരണമെന്നുമാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button