തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധിച്ചതോടെ രാജ്യത്തെ ഇന്ധന വിലയിലും മാറ്റം വന്നു. കേരളത്തിൽ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 95 പൈസയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78 രൂപയിലും ഡീസല്‍ ലിറ്ററിന് 72.57 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.64 രൂപയും ഡീസല്‍ 71.19 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 76.97 രൂപയും ഡീസല്‍ ലിറ്ററിന് 71.52 രൂപയുമാണ് ഇന്നത്തെ വില.
സൗദിയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുതിച്ചുയരുന്നത്. ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി സൗദി കുറച്ചിരുന്നു.
Post Your Comments