ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസിന് പ്രവേശനം നേടിയ കേസിൽ പിടിയിലായ മുഹമ്മദ് ഇര്‍ഫാന്റെ പിതാവ് മുഹമ്മദ് ഷാഫിക്കെതിരെ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇയാൾ വ്യാജ ഡോക്ടറാണെന്നാണ് കണ്ടെത്തിയത്. സിബിസിഐഡി സംഘം രണ്ടു ദിവസം മുൻപ് ഇയാളെ വെല്ലൂര്‍ വാണിയമ്പാടി ആശുപത്രിയില്‍ നിന്നും പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബിരുദം വ്യാജമാണെന്ന് ഇയാള്‍ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
തമിഴ്‌നാട്ടിലെ വാണിയമ്പാടി തിരുപ്പത്തൂരില്‍ ഇയാൾ വര്‍ഷങ്ങളായി ക്ലിനിക് നടത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ 1990-ല്‍ പ്രവേശനം നേടിയ മുഹമ്മദ് ഷാഫി 3 വര്‍ഷത്തിനുശേഷം പഠനം നിര്‍ത്തുകയും,പിന്നീട് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ക്ലിനിക് തുടങ്ങുകയായിരുന്നുവെന്നും സിബിസിഐഡി എസ്പി വിജയകുമാര്‍ പറഞ്ഞു. ഇയാളെ 15 ദിവസത്തേക്ക് തേനി കോടതി റിമാൻഡ് ചെയ്തു. അതോടൊപ്പം തന്നെ 2016ലും 2017-ലും സമാനമായ തട്ടിപ്പു നടന്നുവെന്ന സൂചന ലഭിച്ചതിനാൽ കാഞ്ചിപുരത്തെ മെഡിക്കല്‍ കോളജിനെതിരെ അന്വേഷണം ആരംഭിച്ചു.
Post Your Comments