ന്യൂ ഡൽഹി : ഐഎന്‍എക്‌സ് മീഡിയ കേസിൽ അറസ്റിലായ കോണ്‍ഗ്രസ് നേതാവും, മുൻ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരം സുപ്രീംകോടതിയിലേക്ക്. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി.രമണയോട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ അടിയന്തരമായി കേള്‍ക്കേണ്ട ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന് കൈമാറാമെന്നും ജസ്റ്റിസ് രമണ അറിയിച്ചു. സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.
Post Your Comments