ഗുരുവായൂര്‍: ഭക്തലക്ഷങ്ങളെത്തുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടര മണിക്കൂറാണ് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് .
വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒമ്പതുവരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയും ശ്രീഭൂതബലിയുള്ളതിനാല്‍ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്നതുവരെയും പ്രവേശനം അനുവദിക്കില്ല. രാത്രിയിലെ ശ്രീഭൂതബലി കഴിഞ്ഞ് എട്ടരയ്ക്ക് നട തുറക്കുന്നതുവരെയാണ് നിയന്ത്രണം. പുറമെ നിന്ന് ദര്‍ശനം നടത്താം. അതേസമയം കണ്ണ് ഏറെ പ്രാധാന്യമുള്ള ദിവസമായ വ്യാഴാഴ്ച നിയന്ത്രണം അറിയാതെ നിരവധി ഭക്തരാണ് ഇന്നെത്തിയത്
Post Your Comments