Latest NewsKerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട് നിവേദ്യം അശുദ്ധമാക്കാതെ മാറിനില്‍ക്കാന്‍ ഗുരുവായൂര്‍ തന്ത്രി : ക്ഷേത്രത്തിനുള്ളില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട് നിവേദ്യം അശുദ്ധമാക്കാതെ മാറിനില്‍ക്കാന്‍ ഗുരുവായൂര്‍ തന്ത്രി . ക്ഷേത്രത്തിനുള്ളില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. നിവേദ്യംഅശുദ്ധമാക്കാതെ മാറിനില്‍ക്കണം, ഈ നിര്‍ദേശം ഏത് പുസ്തകത്തിലെന്ന് ഗുരുവായൂര്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ചോദിച്ചു. ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസും തമ്മില്‍ തര്‍ക്കമായി.

ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞത്. വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിനില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.

ചടങ്ങിന് ശേഷം മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതുകൊണ്ടാണ് മാറിനില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി.

അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്‍മാന്‍ തിരിച്ചു ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button