സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസം നൽകാനും കണ്ണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. തിളക്കമുള്ള കണ്ണ് ഒരാളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വീട്ടിൽ ഇരുന്നുകൊണ്ട്, പോക്കറ്റ് കാലിയാകാതെ കണ്ണുകളുടെ തിളക്കം കൂട്ടാം.
അതിന് ഒരു എളുപ്പവഴിയുണ്ട്…വെൺതാമരയുടെ ഇതളുകൾ പത്ത് മില്ലി വിളക്കെണ്ണ ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ശേഷം കാറ്റുകടയ്ക്കാത്ത രീതിയിൽ ഒരു ഡബ്ബയിൽ അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് കണ്ണുകളിൽ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. കണ്ണുകൾക്ക് തിളക്കത്തിനും നവോന്മേഷത്തിനും ഇത് സഹായിക്കും.
സൗന്ദര്യത്തിന് കണ്ണുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എത്ര മേക്കപ്പ് ചെയ്തെന്ന് പറഞ്ഞാലും കണ്ണുകളിൽ ക്ഷീണം ഉണ്ടെങ്കിൽ അത് വലിയ രീതിയിൽ തന്നെ സൗന്ദര്യത്തെ ബാധിക്കും. മിക്ക ആളുകളും ഒരാളെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കുക കണ്ണുകളിലായിരിക്കും.
Post Your Comments