ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ, പാരമ്പര്യമായ ചില ഘടകങ്ങള്‍, പ്രായം എന്നിവയെല്ലാം കാഴ്ചാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് ഏറെയൊന്നും ചെയ്യാൻ കഴിയില്ല. എന്നാൽ, മോശം ജീവിതരീതിയുടെ ഭാഗമായും കണ്ണിന് നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ് . ഇതിൽ ഇല്ലാതാക്കാൻ സഹായകമാകുന്ന ചില ടിപ്‌സുകളെ കുറിച്ചാണ് താഴെ പറയുന്നത്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആകെയും നമ്മള്‍ എന്താണെന്ന് വലിയൊരു പരിധി വരെ നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ത്തന്നെ, കാഴ്ചയുടെ കാര്യത്തിലും ഭക്ഷണത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള കണ്ണുകള്‍ക്ക് വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ, ഒമേഗ -3- ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക് എന്നിങ്ങനെയുള്ള ചില ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ നേടിയേ പറ്റൂ. ഇതിനായി ഇലക്കറികള്‍, പച്ചക്കറികള്‍, കൊഴുപ്പുള്ള മത്സ്യം, നെയ്, മുട്ട, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍, ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ടുകള്‍ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുക.
പുതിയകാലത്ത് നമ്മള്‍ ഏറ്റവുമധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം. എപ്പോഴും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കണ്ണുകളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത നേരിട്ടാല്‍ തന്നെ, വൈകാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്. ആവശ്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌ക്രീന്‍ നോക്കുമ്പോള്‍ ഉപയോഗിക്കാനായി കണ്ണടയും വാങ്ങാം. അതുപോലെ നിരന്തരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കാതെ ഇടയ്ക്ക് ഇടവേളകള്‍ എടുത്തുകൊണ്ട് ജോലി ചെയ്യാനും ശ്രമിക്കാം.
കണ്ണുകളെ എപ്പോഴും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. അതല്ലാത്ത പക്ഷം പ്രായമായവരില്‍ കാണുന്ന തരം കാഴ്ചാപ്രശ്‌നങ്ങളോ തിമിരമോ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യു.വി രശ്മികളെ പ്രതിരോധിക്കാന്‍ ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സണ്‍ഗ്ലാസ് ഉപയോഗിക്കാം.
Post Your Comments