Life Style

ആരോഗ്യമുള്ള കണ്ണുകള്‍ക്കും കാഴ്ച സംരക്ഷണത്തിനും ചില മാര്‍ഗങ്ങള്‍

ആരോഗ്യമുള്ള കണ്ണുകള്‍ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതല്‍കൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പറയാം.

വിശദമായ നേത്രപരിശോധന

വര്‍ഷത്തിലൊരിക്കല്‍ വിശദമായി നേത്രപരിശോധന (comprehensive eye check up) നടത്തുക. മറ്റൊരു പ്രശ്‌നങ്ങളും ഇല്ലാത്ത വ്യക്തിയാണെങ്കില്‍ കൂ ടി വര്‍ഷം തോറും കാഴ്ചശക്തി കൃത്യമായി പരിശോധിേക്കണ്ടത് ആവശ്യമാണ്. ഡയബറ്റിസ്, ഗ്ലോക്കോമ, ARMD – AGE RELATED MACULAR DEGENERATION എന്നീ രോഗ ങ്ങള്‍ ക്രമേണ കാഴ്ചയെ കവര്‍ന്നെടുക്കും . വിശദമായ നേത്രപരിശോധനയിലൂടെ ഒരു നേത്രരോഗ വിദഗ്ധന് കണ്ണിന്റെ ഞരമ്പ് അഥവാ റെറ്റിന പൂര്‍ണ്ണ മായും പരിശോധിച്ച് ഞരമ്പിന്റെ തകരാറുകള്‍ കൃത്യ മായി കണ്ടുപിടിക്കാന്‍ സാധിക്കും.

കണ്ണില്‍ തുള്ളി മരുന്ന് ഒഴിച്ച് കണ്ണിന്റെ പ്യൂപ്പിള്‍ വികസിപ്പിച്ച് റെറ്റിന പരിശോധ ന യിലൂടെ കാഴ്ചയുടെ ക്രമക്കേടുകള്‍ പെട്ടന്ന് കണ്ടുപിടിക്കുവാന്‍ സാധിക്കും. -ഇതോടൊപ്പം കണ്ണിന്റെ പ്രഷറും മറ്റ് അനുബന്ധ പരിശോധനകളും ചെയ്യാം. –

ശരിയ ഭക്ഷണരീതി പിന്തുടരുക

-കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ് . ബീറ്റാ കരോട്ടിന്‍, ലൂട്ടീന്‍, സീക്സാന്തിന്‍ എന്നീ ധാതുക്കള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം . ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയ ചെറിയ മീനുകളും നേത്രരോഗത്തിന് ഉത്തമമാണ്.

-ശരീര ഭാരം നിയന്ത്രിക്കുക

-അമിത വണ്ണം ഡയബറ്റിസ്, ബിപി മുതലായ ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമാകും. ഈ രോഗങ്ങള്‍ കണ്ണിനെയും ബാധിച്ച് കാഴ്ച നഷ്ടപ്പെടാം. കൃത്യമായ ഭക്ഷണരീതി പിന്തുടര്‍ന്ന് വ്യായാമം ചെയ്യുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാം.

പുകവലി ഒഴിവാക്കുക

പുകവലി ഹൃദയാരോഗ്യത്തിനെന്നപോലെ കണ്ണിലെ രക്തക്കുഴലകള്‍ക്കും ഹാനികരമാണ്. തിമിരം, ARMD എന്നീ രോഗങ്ങള്‍ക്കും പുകവലി കാരണമാകാം .

വ്യക്തി ശുചിത്വം പാലിക്കുക

കൈകളും മുഖവും ഇടയ്ക്കിടെ കഴുകേണ്ടത് അത്യാവശ്യമാണ്. വൃത്തിഹീനമായ കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് കണ്ണുകളില്‍ അലര്‍ജിക്കും കണ്‍കുരുവിനും കാരണമാകാം.

സൂര്യപ്രകാശ ത്തില്‍ നിന്ന് സംരക്ഷണം
തുടര്‍ ച്ചയായ വെയിലേല്‍ക്കേണ്ടി വരുന്നവര്‍ സൂര്യന്റെ രശ്മികളില്‍നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക .

സണ്‍ഗ്ലാസ് ഉപയോഗിക്കുക
നീന്തല്‍കുളങ്ങളില്‍ ക്ലോറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജി തടയാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക.

ഇടവേളകള്‍ ആവശ്യം
കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഇടയ്ക്ക് ഇടവേളകളെടുക്കുക. – 20 മിനിറ്റ് സ്‌ക്രീനില്‍ നോക്കി ഇരുന്നാല്‍ 20 സെക്കന്‍ഡ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന്റെ മസിലുകള്‍ ക്ക് വിശ്രമം നല്‍കുക . ഇത് കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. ഇടയ്ക്കിടക്ക് കണ്ണ് ചിമ്മു ന്നത് കണ്ണിന്റെ വരള്‍ച്ച കുറയ്ക്കാനും സഹായിക്കും.

മേക്കപ്പ് സാധനങ്ങള്‍ മാറ്റുക

കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് 6 മാസത്തില്‍ ഒരിക്കല്‍ മാറ്റുക മേക്കപ്പ് വഴി ബാക്ടീരിയ കണ്‍പീലികളേയും കണ്‍പോളകളേയും ബാധിക്കാം. – ഇത് കണ്ണുകള്‍ക്ക് ദോഷകരമാണ്.

ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ വിശ്രമം

ഉറക്കം കണ്ണുകള്‍ക്കും- ശരീരത്തിനും ക്ഷീണമകറ്റി ഉന്മേഷം – ഉണ്ടാകാന്‍ സഹായിക്കും. കാഴ്ചയ്ക്കു മങ്ങലേല്‍ക്കുന്നതു വരെ നാം കണ്ണുകളെ കുറിച്ച് ഓര്‍ ക്കാറില്ല. എന്നാല്‍ ശ്രദ്ധയോടെ പരിരക്ഷിച്ചാല്‍ മാത്രമേ കണ്ണുകളു ടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button