Latest NewsKeralaNews

പൊലീസിനു നേരെ ആക്രമണം : മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും കുരുക്ക് മുറുകുന്നു

കൊച്ചി: പൊലീസിനു നേരെ ആക്രമണം,മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും കുരുക്ക് മുറുകുന്നു. എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചിലാണ് പൊലീസിനെ ആക്രമിച്ച കേസില്‍ ഇരുവര്‍ക്കും എതിരെ പരാതിയുള്ളത്. കേസില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്ന ദിവസം മജിസ്ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ മാര്‍ച്ചില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button