Latest NewsKeralaIndia

‘ മാണി സി. കാപ്പനെ അയോഗ്യനാക്കണം’,​ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങി ദിനേശ് മേനോന്‍

തിരുവനന്തപുരം: തിതഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ മറച്ചു വച്ചതിന് പാലാ എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് വ്യവസായി ദിനേശ് മേനോന്‍. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ദിനേശ് മേനോന്‍ പറഞ്ഞു.പാലായിലെ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന്‍ തന്നില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്തുവെന്നു ദിനേശ് മേനോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘കാപ്പന്‍ തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരിച്ച്‌ തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകള്‍ തന്നത്. എന്നാല്‍ അതെല്ലാം മടങ്ങി. ഭൂമി തരാം എന്ന് പറഞ്ഞു.

സൈനീക അട്ടിമറി ഭീഷണിയില്‍ പാകിസ്താന്‍, ഇമ്രാൻ ഖാനെ ഒഴിവാക്കി സൈന്യാധിപന്‍ വ്യവസായികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

എന്നാല്‍ അതും തട്ടിപ്പായിരുന്നു. ബാങ്കില്‍ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. കാപ്പന്‍ പൂര്‍ണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012ല്‍ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച്‌ തന്നത്.’ ദിനേശ് മേനോന്‍ വിശദീകരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍)16 ശതമാനം ഓഹരി നല്‍കാമെന്നായിരുന്നു കാപ്പന്‍ വാഗ്‌ദാനം നല്‍കിയിരുന്നതെന്നും 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യമെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.കേസില്‍ മാണി സി കാപ്പന്‍ വിചാരണ നേരിടുകയാണ്. പണം തിരിച്ചു കിട്ടാനായി താന്‍ എന്‍.സി.പി നേതാക്കന്മാരെയും ബന്ധപ്പെട്ടിരുന്നു.

ഡോക്ടർ കഫീൽ ഖാനെ ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും നടക്കുന്നു: ഔദ്യോഗിക വൃത്തങ്ങൾ

മാണി സി കാപ്പന്‍ എന്‍.സി.പിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം എങ്ങനെ പണം കൊണ്ടുവരുന്നു എന്ന കാര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു എന്‍.സി.പി നേതാവ് പീതാംഭരന്‍ മാസ്റ്റര്‍ പറഞ്ഞത്. അതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. കോടിയേരിയെ അന്ന് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല. കോടിയേരിയുമായോ മകനുമായോ യാതൊരു ഇടപാടുമുണ്ടായിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച്‌ കാപ്പനോട് തന്നെ ചോദിക്കണം. സി.ബി.ഐയില്‍ പരാതി നല്‍കിയത് താനാണ്. കോടിയേരിയുമായോ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button