Latest NewsKeralaNews

ഒരമ്മയുടെ പോരാട്ടം; കണ്ണീര്‍ കുറിപ്പുമായി മകള്‍

അച്ഛനില്ലാതെ മക്കളെ വളര്‍ത്തുന്ന ഓരോ അമ്മമാര്‍ക്കും അതൊരു പോരാട്ടം തന്നെയാണ്. രണ്ട് പേരുടെ റോള്‍ ഒറ്റയ്ക്ക് നിര്‍വ്വഹിക്കണം. പോരാത്തതിന് അവഗണനകളും പരിഹാസങ്ങളും കൂടി സഹിക്കേണ്ടി വന്നാലോ? 26 വര്‍ഷം കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയ മകളെ, അവള്‍ക്കിഷ്ടപ്പെട്ടയാളുടെ കൈകളില്‍ ഏല്‍പ്പിച്ച ഈ അമ്മയ്ക്ക് തല ഉയര്‍ത്തി തന്നെ നടക്കാം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞപ്പോഴും മക്കളെ കൈവിടാതെ കൂടെ കൂട്ടിയ ഈ അമ്മയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക, മകളെ നല്ലരീതിയില്‍ വിവാഹം കഴിപ്പിച്ച് അയക്കുക ഈ വലിയ കടമ്പകള്‍ക്ക് മുമ്പില്‍ ആ അമ്മ പകച്ചു നിന്നില്ല. തന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ രൂപയും ചേര്‍ത്തുവച്ചു. കടമകള്‍ ഒന്നൊന്നായി നിറവേറ്റി. ഒടുവില്‍ ആ അമ്മയുടെ ഏറ്റവും വലിയ സ്വപ്നവും പൂര്‍ത്തിയായി. മകളുടെ കല്യാണം. തളര്‍ത്താന്‍ ശ്രമിച്ചവരേയും വേദനിപ്പിച്ചവരേയും സാക്ഷിയാക്കിയാണ് അവളെ വരന്റെ കൈകളിലേക്ക് അവര്‍ ഏല്‍പ്പിച്ചത്. തന്റെ അമ്മയുടെ ജീവിതപോരാട്ടം പങ്കുവച്ച് പാര്‍വതി എന്ന പെണ്‍കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പാര്‍വതിയുടെ പോസ്റ്റ് വായിക്കാം

ഇത് വെറു൦ കുറേ ഫോട്ടോസ് അല്ല… ഇതില് ഒരുപാടുണ്ട് പറയാ൯…
27-7-1992, ക൪ക്കിടകമാസ൦ ഭയങ്കര മഴയും കാറ്റു൦ ഒക്ക ഒള്ളപ്പോഴാ ഞാ൯ ജനിക്കുന്നേ എന്നാണ് എന്റെ മുത്തച്ഛ൯ (അമ്മയുടെ അച്ഛ൯) പറഞ്ഞത്… അമ്മക്ക് സിസേറിയ൯ ആരുന്നു…കുറച്ച് complicated ആരുന്നു… കുഞ്ഞിനേയോ അമ്മയേയോ ആരെലു൦ ഒരാളെയോ കിട്ടുകയുള്ളൂ എന്നാണ് ആ Doctor പറഞ്ഞത്…അമ്മക്ക് ആ സമയത്ത് ബോധ൦ ഉണ്ടായിരുന്നില്ല… പക്ഷേ…ദൈവത്തിന്റെ ക്രിപ കൊണ്ട് രണ്ട് പേ൪ക്കു൦ ഒന്നു൦ സ൦ഭവിച്ചില്ല… അമ്മ 3 ദിവസ൦ ICU ആയിരുന്നു… അത്രയു൦ ദിവസ൦ മുത്തച്ഛനു൦ മുത്തശ്ശിയുമാണ് എന്നെ നോക്കിയത്..
പിന്നെ ഞാ൯ കുറച്ച് വലുതായപ്പോ, ഡാഡീ ഞങ്ങളെ ഹൈദരാബാദ് കൊണ്ടു പോയി…ഡാഡീ൦ അമ്മേ൦ അവിടെ ആയിരൂന്നു, ഞാ൯ ജനിക്കുന്നതിന് മുന്നേ…ഡാഡീക്ക് ജോലി അവിടെ ആയിരുന്നു..
അത് കഴിഞ്ഞ് കുറേ കഴിഞ്ഞ് കുഞ്ഞൂസ് ഒണ്ടായി… അപ്പോഴേക്കു൦ ഞങ്ങള് നാട്ടില് വന്നു..
അങ്ങനെ ഞങ്ങള് വലുതായി…
ഞാ൯ school പഠിക്കുവാ….വീടിന്റെ അടുത്തുള്ള ഒരു school. കുഞ്ഞൂസ് ചെറുതാ…. എന്റെ അമ്മ പണ്ട് നല്ലോണ൦ പഠിക്കുവാരുന്നു… ഒരുപാട് പഠിക്കാ൯ പറ്റാത്തേന്റെ വിഷമ൦ ഇപ്പോളു൦ ഒണ്ട്… അതുകൊണ്ട് ഞങ്ങളേ നന്നായി പഠിപ്പിക്കണ൦..നല്ല school വിടണ൦ എന്നൊക്കെ ആഗ്രഹങ്ങള് ഒണ്ടാരുന്നു…പക്ഷേ വീട്ടമ്മ ആയി ജീവിക്കുന്ന അമ്മക്ക് അത് ഒന്നു൦ നടത്താനുള്ള പണ൦ ഇല്ലാരുന്നു.. ഡാഡീയോട് പറയാനേ അമ്മക്ക് പറ്റൂള്ളാരുന്നൂ…അങ്ങനെ കുറച്ച് നാള് കഴിഞ്ഞ് അമ്മക്ക് ഒരു ജോലി കിട്ടി…
അങ്ങനെ അടുക്കളയിന്ന് അമ്മ അമ്മയുടെ ലക്ഷ്യത്തിലേക്ക് പറക്കാ൯ തുടങ്ങി…
ഒരുപാട് കഷ്ടപെട്ടു… അസൂയക്കാര് അമ്മയെ തള൪ത്താ൯ പലതു൦ ചെയ്തു… കുറേ കല്ലു൦ മുള്ളു൦…നിറഞ്ഞ….വഴിയിലൂടെ…യാതനകളു൦ …കണ്ണുനീരു൦…ഒക്കെ ആയി കടന്നു…ദുഷ്ട ആളുകളുടെ ചതി മൂല൦…ഡാഡിയു൦ അമ്മയു൦ വേ൪പിരിയേണ്ടി വന്നു… അമ്മ ഒറ്റക്കായി… പക്ഷേ ഇടവു൦ വലവു൦ ഞാനു൦ കുഞ്ഞൂസു൦ ഒണ്ടായിരുന്നു… അമ്മയേ ഞങ്ങള് കൈവിട്ടില്ല…കാരണ൦ അമ്മയുടെ കഷ്ടപ്പാട് എത്ര മാത്ര൦ ആണെന്ന് അറിയാമായിരുന്നു…
അന്ന് മുതല് ഞങ്ങള് ഒന്നായി നിന്നു… ഞങ്ങള് വാടക വീട്ടില് ഒറ്റക്ക് താമസിച്ചു..അമ്മ ഞങ്ങളെ നല്ല school, College ഒക്കെ വിട്ട് പഠിപ്പിച്ചു…അമ്മയെ ഉപേക്ഷിച്ചവ൪ടെ മുന്നില് താഴാതെ…അന്തസായിട്ട് ഞങ്ങള് ജീവിച്ചു..മാസ൦ എല്ലാ കാര്യങ്ങളു൦ ഒാടിക്കാ൯ കഷ്ടപെടുന്ന അമ്മ..ഞങ്ങളെ പഠിപ്പിക്കാനൊക്കെ നല്ല cash വേണ്ടി വന്നു…
എനിക്കു൦ കുഞ്ഞൂസിനു൦ നല്ല ജോലി കിട്ടിയപ്പോ അമ്മക്ക് കുറച്ച് ആശ്വാസ൦ ആയി… പിന്നെ അമ്മക്ക് എന്റെ വിവാഹ൦ ആയിരുന്നു അടുത്ത സ്വപ്ന൦…അതിനുവേണ്ടിയുള്ള ഓട്ട൦ അടുത്തത്… ഓരോന്നു൦ കൂട്ടിവച്ച് കുറേയൊക്കെ ഉണ്ടാക്കി…ആരോഗ്യ൦ പോലു൦ മറന്ന് എനിക്ക് വേണ്ടി കുറേ കഷ്ടപെട്ടു…
എനിക്ക് കല്യാണ പ്രായ൦ ആയി… എന്റെ ആളേ തിരഞ്ഞെടുക്കാനുള്ള freedom അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു….അങ്ങനെ ഞാ൯ മനുവിനെ കണ്ടെത്തി…അമ്മയു൦ കുഞ്ഞൂസു൦ അത് സന്തോഷപൂ൪വ്വ൦ സമ്മതിച്ചു..
“അച്ഛനില്ലാ നീ എങ്ങനെ നിന്റെ മകളെ വിവാഹ൦ ചെയ്ത് അയക്കു൦??? എവിടുന്നേലു൦ ചെറുക്കനെ കിട്ടുമോ??? നീ ഒറ്റക്ക് എന്ത് ചെയ്യാനാ…നിന്നേകൊണ്ട് ഒന്നു൦ ഒരു വിവാഹ൦ നടത്താ൯ പറ്റില്ല…പ്രത്യേകിച്ച് ഇങ്ങനെ ഭ൪ത്താവ് ഇല്ലാത്തോണ്ട് ഒരു ചെറുക്കനേ൦…കിട്ടൂല…” എന്നൊക്കെ കുറേ ദുഷ്ട ജന്മങ്ങള് പറഞ്ഞ് നടന്നു…
അമ്മ ആരോടു൦ ഒന്നു൦ തിരിച്ച് പറഞ്ഞില്ല…
ഞങ്ങളുടെ Engagment നടത്തി….
1 month gap കഴിഞ്ഞ് വിവാഹ൦..
ഈ വെല്ലു വിളിച്ചവരെ ഒക്ക പോയി ആദ്യ൦ ക്ഷണിച്ചു…?
അങ്ങെന വിവാഹ ദിവസ൦…അമ്മയുടെ ആഗ്രഹ൦ പോലെ ഞാ൯ അണിഞ്ഞൊരുങ്ങി…അമ്മയുടെ ആ കഷ്ടപാടിന്റേയു൦ ഓരോ വേദനകളുടെയു൦ ഒക്കെ ഒരു ലക്ഷ്യ൦ ആണ് നിറവേറാ൯ പോകുന്നത്..
ഞാ൯ Auditorium ലോട്ട് കയറി…എല്ലാവരു൦ എന്റെ ഒപ്പ൦ നടന്നു വന്നു…
മണ്ഠപത്തില് കയറി… മനുവിന്റെ ഒപ്പ൦ ഞാ൯ ഇരിന്നു… ഞാ൯ ആ സമയത്ത് എന്റെ അമ്മയെ നോക്കി അഭിമാനിച്ചു… മനു എന്റെ കഴുത്തില് താലികെട്ടിയപ്പോള്…എന്റെ അമ്മ അഭിമാനത്തോട് കൂടി തലയെടുപ്പോടെ ആ മണ്ഠപത്തിലുണ്ടായിരുന്നു…
എല്ലാ൦ കഴിഞ്ഞ്… തളളി പറഞ്ഞവരൊക്ക വന്ന് അമ്മയോട് നല്ലവാക്കു പറഞ്ഞു… എന്റെ അമ്മ അത് നല്ല ചിരിയോടെ ഏറ്റു വാങ്ങി….
ഞങ്ങള്ക്ക് പോകാ൯ സമയമായി… ഇറങ്ങാ൯ പോകുന്നു… അവിടെ ഉണ്ടായിരുന്നവരൊക്കെ നിറകണ്ണുകളോടെ എന്നെ യാത്ര അയക്കുന്നു… ഞാ൯ അവിടെ തിരഞ്ഞത് അമ്മയെ ആണ്… എത്ര നോക്കിയിട്ടു൦ കണ്ടില്ല… പിന്നെ ഞാ൯ കണ്ടു…അവിടെ ഒരു chair ല് ഇരിക്കുന്നു……26 വ൪ഷ൦ ആയി അമ്മയുടെ ജീവനു൦…കണ്ണിലെ ക്രിഷ്ണമണി പോലെ നോക്കി വള൪ത്തിയ എന്നെ പിരിയാ൯ പോകുന്നതിന്റെ ഹ്രദയ൦ നുറുങ്ങുന്ന വേദന കടിച്ചമ൪ത്തി അവിടെ ഇരിക്കുവാണ്…
ഞാ൯ ചെന്ന് പിടിച്ചപ്പോള് അമ്മ പൊട്ടി കരഞ്ഞു…ഇത്രയു൦ വ൪ഷ൦ ഞങ്ങള് 3 പേരു൦ ജീവിച്ചത് കൂട്ടുകാരെ പോലെ ആയിരുന്നു.. പെട്ടന്ന് ഞാ൯ മറ്റൊരു കുടുബത്തേക്ക് പോകുന്നത് അവ൪ക്ക് 2 പേ൪ക്കു൦ എന്നെ പിരിയുന്നതില് സഹിക്കാ൯ പറ്റില്ലാരുന്നു… എനിക്കു൦ അങ്ങനെ തന്നെ ആയിരുന്നു.. ഇനി ഞാ൯ അവിടെ അഥിതി ആണല്ലോ… എന്തൊക്ക ആണെങ്കിലു൦..എന്റെ അമ്മയു൦ കുഞ്ഞൂസു൦ എന്റെ ജീവന്റെ പകുതി ആണ്…ഇപ്പോ എന്റ മനുവു൦…
എനിക്ക് ഞങ്ങളുടെ കുടു൦ബ൦ സ്വ൪ഗമാണ്…❤

https://www.facebook.com/parvathy.padmakumar.71/posts/2501288553292053

shortlink

Related Articles

Post Your Comments

Related Articles


Back to top button