
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കടല്‍ പാലം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ നടപടി തുടങ്ങി. ഇന്നലെ രാത്രി 8.30 യോടെയാണ് പാലം തകര്‍ന്നു വീണ് 13 പേര്‍ക്ക് പരിക്കേറ്റത്. തകര്‍ന്ന് വീണ സ്ലാബുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകള്‍ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടല്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റത്. അപകടം നടന്ന ഭാഗത്ത് കടലില്‍ രക്തം കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞതിനെ തുടര്‍ന്ന് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്നറിയാനായി തകര്‍ന്ന് സ്ലാബുകള്‍ പൊട്ടിച്ച് നീക്കി പരിശോധിച്ചു.
Post Your Comments