ചെന്നൈ: ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്ത് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരവും മക്കൽ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. തമിഴുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. .ചെന്നൈ ലയോള കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിപ്പാര്‍ട്മെന്‍റ് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു
കമലഹാസന്റെ പ്രസ്താവന. തമിഴ്, കര്‍ണാടക, തെലുങ്ക് എന്നീ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുതെന്ന് കമല്‍ഹാസന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വെല്ലൂരിൽ ദലിതരെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാൻ അനുവദിക്കാത്തതും സംസ്ഥാന സർക്കാർ പ്രത്യേക ശ്മശാനം പണിയാൻ ശ്രമിക്കുന്നതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു.
കുറഞ്ഞത് ശ്മശാനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം. അവിടെ നിന്ന് നമുക്ക് തുടങ്ങാം. എന്‍റെ മരണത്തിന് ശേഷം ദളിത് സഹോദരന്മാരുടെ കൂടെ ഉണ്ടായിരിക്കട്ടേ എന്നും കമലഹാസൻ പറഞ്ഞു.
Post Your Comments