
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം 370 എടുത്ത് കളഞ്ഞതിനേത്തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തു മാറ്റി സർക്കാർ. ജമ്മുവിൽ വീട്ടു തടങ്കലില്‍ ആയിരുന്ന എല്ലാ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കുകയും ഇവർക്ക് മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രണ്ട് മാസത്തോളമായി ഇവര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
തദ്ദേശ സ്വയംഭരണാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ബ്ലോക്ക് ഡവലപ്പമെന്റ് കൊണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്.രാഷ്ട്രീയ നീക്കത്തിന് പിന്നാലെ ജമ്മുവില്‍ സമാധാന അന്തരീക്ഷമെന്നാണ് നിലവിലുള്ളതെന്ന് വാര്‍ത്താശ്രോതസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ദേവേന്ദര്‍ സിങ്ങ് റാണാ, രാമന്‍ ഭല്ലാ, ഹര്‍ഷദേവ സിങ്ങ്, ചൗഡരി ലാല്‍ സിങ്ങ്, വികാര്‍ റസ്സൂല്‍, ജാവേദ് റാണാ സുര്‍ജിത് സിങ്ങ് സ്ലാതിയ എന്നീ നേതാക്കളാണ് മോചിതരാകുന്നത്. എന്നാൽ കാശ്മീരിലുള്ള മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കൾ നിലവിലും തടവില്‍ തന്നെയാണ് കഴിയുന്നത്.
Post Your Comments