Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife StyleHome & Garden

ബെഡ്‌റൂം മനോഹരമാക്കാം; ജീവിതം കളര്‍ഫുള്‍ ആകട്ടെ…

ബെഡ് റൂമിന് ഏത് നിറം നല്‍കണം. ഫര്‍ണിച്ചറുകളുടെ സ്ഥാനം എവിടെയായിരിക്കണം. വീടുവയ്ക്കുമ്പോഴും മുറിയ്ക്ക് പുതിയ പെയിന്റ് അടിക്കുമ്പോഴുമൊക്കെ പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ ഇത്തിരി കാര്യവും ഉണ്ട്. കിടപ്പ് മുറി മനോഹരമാക്കിയാല്‍ ജിവിതം കളര്‍ഫുള്‍ ആക്കാം. കിടപ്പുമുറിയുടെ നിറം തന്നെയാണ് ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കാനും ഓരോരുത്തരുടെയും മൂഡും പെരുമാറ്റവും മാറ്റാനും നിറങ്ങള്‍ക്കു കഴിയുമെന്നാണ് കളര്‍ സൈക്കോളജി പറയുന്നത്.

ചുവരുകളുടെ നിറം

നമ്മുടെ മാനസികാവസ്ഥ വരെ തിരുമാനിക്കാന്‍ ചിലപ്പോള്‍ നിറങ്ങള്‍ക്ക് കഴിയും. ഇഷ്ടനിറം തെരഞ്ഞെടുക്കുന്നത് വഴി പങ്കാളിയുടെ സ്നേഹം വര്‍ദ്ധിപ്പിക്കാം. നിറങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നത് റൊമാന്റിക് മൂഡ് സൃഷ്ടിക്കും. ഇടകലര്‍ന്ന നിറങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സര്‍ഗാത്മകതയാണ് മുഖമുദ്രയെങ്കില്‍ കടുംനിറങ്ങളാകും നിങ്ങളുടെ അകത്തളങ്ങള്‍ക്ക് ഏറെ ഇണങ്ങുക. ഡസ്‌കി ബ്ലൂ, സ്‌പൈസി റെഡ്, ലൈം ഗ്രീന്‍ എന്നീ നിറങ്ങള്‍ മനസ്സിന് ഉന്‍മേഷം പകരും. തലയില്‍ പുതുപുത്തന്‍ ഐഡിയകള്‍ വിരിയിക്കാനും ആത്മവിശ്വാസം കൂട്ടാനും ഇത്തരം നിറങ്ങള്‍ക്കു കഴിയും. കിടപ്പുമുറികള്‍ അനുയോജ്യമായ നിറമാണ് ഡസ്‌കി ബ്ലൂ. മനസ്സിനെ ശാന്തമാക്കാന്‍ ഈ നിറങ്ങള്‍ക്കാകും. ചുവരില്‍ ഡസ്‌കി ബ്ലൂ നല്‍കുമ്പോള്‍ മുറിയിലെ കര്‍ട്ടനുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും ഇളം നിറങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ ഭംഗിയായിരിക്കും.

ഊര്‍ജം, ഉന്മേഷം, ധൈര്യം, ആത്മവിശ്വാസം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന നിറമാണ് ചുവപ്പ്. മുറിയുടെ ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്യാന്‍ ഇതുപയോഗിച്ചാല്‍ മതി. ബാക്കി ചുവരുകളില്‍ ഇളം നിറങ്ങള്‍ നല്‍കാം.

മഞ്ഞ നിറം ചേര്‍ന്നു വരുന്ന പച്ച നിറമാണ് ലൈം ഗ്രീന്‍. മനസ്സിനെ റിഫ്രെഷ് ചെയ്യാനും മുറികള്‍ക്ക് കന്റെംപ്രറി ലുക്ക് കിട്ടാനും ഈ നിറം ഉപയോഗിക്കാം. ഹൈലൈറ്റ് വാളിനു വെള്ള നിറമോ കടുംപച്ച നിറമോ നല്‍കിയാല്‍ മുറി കൂടുതല്‍ വ്യത്യസ്തമാക്കാം.

വാസ്തുശാസ്ത്ര പ്രകാരം ഇളം റോസ്, കടും നീല, കടും പച്ച, ചാര നിറം എന്നിവയും അനുയോജ്യമാണ്. വിവാഹിതര്‍ക്കും പ്രത്യേകിച്ച് നവ ദമ്പതികള്‍ക്കും ഇളം റോസ് നിറത്തിലുള്ള ചുവരുകള്‍ ഊഷ്മളത പകരും. ചുവരുകള്‍ക്ക് വെളുപ്പ് അല്ലെങ്കില്‍ മഞ്ഞ നിറം നല്‍കുന്നത് ഒട്ടും അഭികാമ്യമല്ല എന്നാണ് മിക്ക വാസ്തു വിദഗ്ധരുടെയും അഭിപ്രായം.

കിടക്കയുടെ നിറം

ചുവരുകള്‍ക്കൊപ്പം തന്നെ പ്രധാനമാണ് കിടക്കയുടെയും നിറം. ഇണങ്ങുന്ന നിറം തെരഞ്ഞെടുക്കുന്നതുവഴി കിടപ്പുമുറി കൂടുതല്‍ മനോഹരമാക്കാം. കളര്‍ ബാലന്‍സ് നിലനിര്‍ത്തുന്നതാവണം കിടക്കയുടെയും നിറം. തറയിലെ മാറ്റുകള്‍ക്കും കാര്‍പ്പെറ്റിനും അനുസരിച്ച് നിറം തെരഞ്ഞെടുക്കുന്നത് വഴി കിടപ്പുമുറി കൂടുതല്‍ മനോഹരമാക്കാം.

ജനാല കര്‍ട്ടന്റെ നിറം

ബെഡ്റൂമിന്റെ നിറത്തിന് ഇണങ്ങുന്നതാവണം ജനാല കര്‍ട്ടന്റെയും നിറം. ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ജനല്‍ കര്‍ട്ടന്റെയും അലമാരയുടെയും വരെ നിറം ശ്രദ്ധിക്കണം. ഇതിനൊപ്പം തെരഞ്ഞെടുക്കേണ്ടതാണ് കിടപ്പുമുറിയില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളുടെയും നിറം.

കിടപ്പ് മുറിയിലേക്ക് ഒരു രാത്രിയെ വരവേല്‍ക്കാന്‍ നടന്ന് കയറുന്നത് വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്നാവണം. ഇതിനായി, മേല്‍പ്പറഞ്ഞ ദിക്കുകളില്‍ തന്നെയാവണം വാതിലിനു സ്ഥാനം കാണേണ്ടത്. വാതില്‍ ഒറ്റപ്പാളിയുള്ളത് ആയിരിക്കാനും ശ്രദ്ധിക്കണം. കൂടാതെ കിടപ്പുമുറിയില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഇന്റീരിയര്‍ പ്ലാന്റ് വെയ്ക്കാം. ലക്കി ബാംബുനോ ടെറേറിയമോ വെക്കുന്നതും അനുയോജ്യമാണ്. വിവാഹിതരാണെങ്കില്‍ കിടപ്പുമുറിയില്‍ രണ്ട് ഗോള്‍ഡ് ഫിഷുകളെ വളര്‍ത്താം. ഇത് ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button