സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. 2016 മുതല്‍ വിദേശികളയക്കുന്ന പണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വദേശിവത്ക്കരണം ശക്തമായതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള വിദേശികള്‍ സ്വദേശത്തേയ്ക്ക് മടങ്ങിയിരുന്നു. ഇതും നാട്ടലേയ്ക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൗദിയില്‍ നിന്നും വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചത് 1042 കോടി റിയാലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അത് 50 കോടി റിയാല്‍ കുറഞ്ഞ് 992 കോടി റിയാലായി. ഇക്കഴിഞ്ഞ ജൂലൈയില്‍ നിന്ന് ആഗസ്റ്റിലെത്തിയപ്പോഴും ഒരു മാസം കൊണ്ട് 154 കോടി റിയാലിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെയുള്ള ആദ്യത്തെ എട്ട് മാസങ്ങളില്‍ 9,266 കോടി റിയാല്‍ വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ എട്ട് മാസത്തില്‍, ഇത് 1090 റിയാല്‍ കുറഞ്ഞ് 8270 കോടി റിയാലായി. പോയ വര്‍ഷം വിദേശികള്‍ നാട്ടിലേക്കയച്ചത് 13,640 കോടി റിയാലായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്.
Post Your Comments