ന്യൂഡല്‍ഹി : സംസ്ഥാനത്തെ ദേശിയപാത വികസനം സംബന്ധിച്ചുള്ള നൂലാമാല മാറികിട്ടി. വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നല്‍കും. ഈ മാസം ഒമ്പതിന് കരാര്‍ ഒപ്പുവെക്കാനാണു ധാരണ. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിന് കൈമാറി.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളം മുന്നോട്ടു വച്ച നിര്‍ദേശത്തില്‍ തീരുമാനം വൈകുന്നതില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിതിന്‍ ഗഡ്കരി ശാസിച്ചിരുന്നു. മുഖ്യമന്ത്രിയെ ഈയാവശ്യവുമായി വീണ്ടും വരുത്തിയതില്‍ ലജ്ജിക്കുന്നുവെന്നും ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments