ന്യൂഡല്‍ഹി: 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുമ്ബോള്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശരാശരി മഴയാണ് ജൂണ്‍ മാസത്തിലും സെപ്തംബര്‍ മാസത്തിനും ഇടയില്‍ ലഭിച്ചത്. ഏകദേശം 10 ശതമാനം കൂടുതല്‍ മഴ ഇക്കാലയളവില്‍ ലഭിച്ചു. അതെ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കാറുള്ള കാലവര്‍ഷം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്ന് ഇത്തവണ ഒക്ടോബര്‍ പത്തോടെ മാത്രമേ പിന്‍വാങ്ങാനിടയുള്ളു.
മലപ്പുറം യുവാവിന്റെ കസ്റ്റഡി മരണത്തിൽ ദുരൂഹതകളേറെ, ശരീരം നനഞ്ഞിരുന്നതായി ഡോക്ടറുടെ മൊഴി
ആദ്യമായാണ് കാലവര്‍ഷം ഇത്രയധികം നീളുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രംവ്യക്തമാക്കി.മഴ നീണ്ടു നിന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലുണ്ടായ ശക്തമായ മഴയില്‍ ഇതുവരെ 144 പേരാണ് ഉത്തര്‍പ്രദേശിലും ബിഹാറിലും മരിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ ഇനിയുമിറങ്ങാത്ത വെള്ളം ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഭക്ഷണ സാധനങ്ങളടക്കം അവശ്യസാധനങ്ങളുടെ ലഭ്യത അവിടെ പ്രശ്‌നമായിരിക്കുകയാണ്. മുമ്പ് കാലവര്‍ഷം പിന്‍വാങ്ങാന്‍ ഇത്രയധികം വൈകിയിട്ടുള്ളത് 1961 ലാണ്. ഒക്ടോബര്‍ ഒന്നിനാണ് അന്ന് കാലവര്‍ഷം പിന്മാറിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
2019ല്‍ രാജ്യത്ത് ലഭിച്ചത് ശരാശരിയെക്കാള്‍ പത്ത് ശതമാനം അധിക മഴയാണ്. 25 വര്‍ഷത്തിനിടെ പ്രതീക്ഷിച്ചതിനെക്കാള്‍ ഏറ്റവും കൂടുതല്‍ അധിക മഴ ലഭിച്ചതും ഇത്തവണയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും രക്ഷാ പ്രവര്‍ത്തകരെത്തി മാറ്റിയിരുന്നു. രക്ഷാ പ്രവര്‍ത്തനം പലയിടത്തും എത്തിയിട്ടില്ല. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ് അപകടങ്ങള്‍ വര്‍ധിക്കുകയാണ്.
Post Your Comments