ഡ്യൂക്ക് 125നൊരു കടുത്ത എതിരാളിയുമായി യമഹ. എംടി സീരീസ് ബൈക്കിലെ 125 സിസി മോഡൽ ഉടൻ അവതരിപ്പിക്കും. എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുക. എംടി 15നെക്കാള്‍ വലിപ്പം കുറഞ്ഞ മോഡലായിരിക്കുമിത്. ഡിസൈനിങ്ങ് ശൈലിയില്‍ സാമ്യമുണ്ടെങ്കിലും ഹെഡ് ലൈറ്റിലും മറ്റും മാറ്റങ്ങൾ വരും. 125 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 14.7 ബിഎച്ച്പി പവറും 12.4 എന്‍എം ടോര്‍ക്കും ഉൽപാദിച്ച് ബൈക്കിന് കരുത്തും,ആറ് സ്പീഡ് ട്രാന്‍സ്മിഷൻ കുതിപ്പും നൽകുന്നു.
പിന്നില്‍ മോണോഷോക്കും മുന്നില്‍ ഫോര്‍ക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി എബിഎസ് ഉൾപ്പെടുത്തുമെന്നാണ് വിവരം. ഒക്ടോബര്‍ 16-നു വിദേശ രാജ്യങ്ങളിൽ അവതരിപ്പിക്കുന്ന ബൈക്ക് യൂറോപ്യന്‍ വിപണികളിലായിരിക്കും ആദ്യം എത്തുക. വൈകാതെ തന്നെ എംടി 125 ഇന്ത്യയിലേക്കും പ്രതീക്ഷിക്കാം.വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments