Latest NewsNewsHealth & Fitness

പൊറോട്ട കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത്

മലയാളികള്‍ക്ക് ചോറിനേക്കാളിഷ്ടം പൊറോട്ടയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പൊറോട്ടയും ബീഫും അല്ലെങ്കില്‍ ചിക്കന്‍ കറി ഇതാണ് അവര്‍ക്കിഷ്ടമുള്ള കോമ്പിനേഷന്‍. എന്നാല്‍ പൊറോട്ട ശരീരത്തിന് എത്രമാത്രം ദോഷമാണെന്ന് അറിഞ്ഞിരിക്കണം. പൊറോട്ട കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പകരം ചപ്പാത്തി ആവാം. ഇനി നിര്‍ബന്ധമാണെങ്കില്‍ ദിവസേന എന്നതിനു പകരം വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്. അതേസമയം പൊറോട്ടയോടൊപ്പം ധാരാളം സാലഡുകളും മറ്റു പച്ചക്കറികളോ ഉപയോഗിക്കുക.

പൊറോട്ട ഉണ്ടാക്കുന്നത് മൈദ കൊണ്ടാണല്ലോ, ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ ദീര്‍ഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടില്‍ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകള്‍ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു മോശം (bad) അന്നജമായി മാറുന്നു. എണ്ണയ്ക്കു പകരം ഇതില്‍ ചേര്‍ക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാന്‍സ് ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ഡാല്‍ഡ, വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു.

അലൊക്‌സാന്‍ (Aloxan) എന്ന രാസവസ്തു ഇതില്‍ ചേര്‍ക്കുന്നു. ഇതാകട്ടെ പരീക്ഷണശാലകളില്‍ എലികളും ഗിനിപന്നികളിലും പ്രമേഹമുണ്ടാക്കാന്‍ കുത്തിവയ്ക്കുന്ന രാസവസ്തുവാണ്. ബെന്‍സോ പെറോക്‌സൈഡ് (Benzoperoxide) എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റി വെളുത്ത നിറമാക്കുകയാണ് ലക്ഷ്യം.
പൊറോട്ടയുടെ ഗ്ലൈസീമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. അതുകൊണ്ട് പ്രമേഹത്തിന് വഴിയൊരുക്കുന്നു. നാരുകള്‍ ഇല്ലാത്തത് പ്രമേഹം, അമിതവണ്ണം, ഹൃദയാഘാതം, വന്‍കുടല്‍ കാന്‍സര്‍ എന്നിവയുടെ സാധ്യത കൂട്ടും. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈറ്റോകെമിക്കല്‍സ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും നല്‍കുന്നില്ല.
ദിവസേന കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോളുകളായ എന്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം. ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമൊക്കെ കാരണമാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ പൊറോട്ട ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button