UAELatest NewsNewsGulf

യുഎഇയിലെ സ്വദേശിവത്ക്കരണം : പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്

ദുബായ് : കഴിഞ്ഞ ദിവസം യുഎഇ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശവത്ക്കരണ നടപടികള്‍ പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. അതിനാല്‍ തന്നെ പ്രവാസികളില്‍ ഇത് കാര്യമായി ബാധിയ്ക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, സ്വദേശിവത്കരണ നടപടികള്‍ക്ക് ഊര്‍ജം പകരാനുള്ള യു.എ.ഇ പ്രഖ്യാപനത്തിന് സ്വദേശികള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. സമയബന്ധിതമായി സ്വദേശിവത്കരണ പദ്ധതികള്‍ നടപ്പാക്കാനാണ് അധികൃതരുടെ നിര്‍ദേശം. നടപടി കള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പത്തിന നിര്‍ദേശങ്ങളാണ് ഇതിനായി മന്ത്രിസഭാ യോഗം മുന്നോട്ടു വെച്ചത്. സ്വദേശിവല്‍ക്കരണം സജീവമാക്കി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫെഡറല്‍ സര്‍ക്കാറും പ്രാദേശിക സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിനു വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button