Latest NewsNewsIndia

നിർണായക വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂ ഡൽഹി : പട്ടിക ജാതി-പട്ടികവർഗ കേസിലെ വിധി റദ്ദാക്കി സുപ്രീം കോടതി. പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന രണ്ട് അംഗ ബെഞ്ചിന്റെ വിധിയാണ് മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഒരു നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പേരിൽ 142 അനുച്ഛേദം ഉപയോഗിച്ച് മാർഗരേഖ ഇറക്കാനാകില്ല. സ​മ​ത്വ​ത്തി​നും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മാ​യു​ള്ള പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ പോ​രാ​ട്ടം ഇ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ധി റദ്ദാക്കിയത്. വി​വേ​ച​നം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. തൊ​ട്ടു​കൂ​ടാ​യ്മ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടി​ല്ല. തോ​ട്ടി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ഴും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സുപ്രീം കോടതി വിധി സുപ്രീം കോടതി തന്നെ റദ്ദാക്കുന്നത് അപൂർവ്വം.

ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന ഹർജി നൽകിയത്. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിർദേശങ്ങൾ അടങ്ങുന്നതായിരുന്നു വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button