Latest NewsNewsBusiness

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി : ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി.ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 237 പോയിന്റ് ഉയർന്നു 38,905ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 11,554ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 460 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 203 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ,യെസ് ബാങ്ക്, ഐഒസി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, കോള്‍ ഇന്ത്യ, വിപ്രോ, റിലയന്‍സ്, ബജാജ് ഓട്ടോ,എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍,സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ബിപിസിഎലിന്റെ ഓഹരി വില ഏഴുശതമാനം വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button