ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ അത്ഭുത സിദ്ധിയുള്ള മൂന്നാം ഭാര്യയേക്കുറിച്ച് അവിശ്വസിനീയമായ കഥകൾ പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി പുറത്തുവിട്ടു. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്‌റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ അവകാശവാദങ്ങള്‍ ആണ്. ബുഷ്‌റയുടെ കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെ പാക്കിസ്ഥാന്‍ മാധ്യമം പുറത്തു വിട്ടത്.
ബ്രിട്ടീഷ് സാമൂഹികനായ ജെമിമ ഗോള്‍ഡ്സ്മിത്തിനും ബിബിസി മുന്‍ അവതാരകയായ റെഹാം ഖാനും കഴിഞ്ഞാല്‍ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന പാക്കിസ്ഥാനിലെ പ്രഥമ വനിതയാണ് ബുഷ്‌റ. ഇവര്‍ നിരവധി വിവാദങ്ങളുടെ കേന്ദ്രവുമാണ്. ഇവരുടെ മാന്ത്രികശക്തി, മുന്‍ വിവാഹം, ഇമ്രാന്‍ ഖാനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് അസംബന്ധമായ അവകാശവാദങ്ങളുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ ഫരീദ് മനേക്കയെ ബുഷറ ബീബി വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹം മോചനം നേടി. മാന്ത്രികശക്തി വളര്‍ത്താനായി രണ്ടു ജിന്നുകളെ ഇവര്‍ പോറ്റുന്നതായാണു മറ്റൊരു കഥ. ജിന്നുകള്‍ക്കായി മാംസം പാകം ചെയ്തു കൊടുക്കുന്നതും ബുഷ്‌റയാണത്രെ. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ബുഷ്‌റ മുന്‍കൂട്ടി പ്രവചിച്ചിരുന്നു ആത്രെ. ഇവര്‍ക്ക് പ്രവാചക ശക്തിയുണ്ടെന്ന് പാക്കിസ്ഥാനില്‍ നിരവധി പേര്‍ വിശ്വസിക്കുന്നുമുണ്ട്. ഇമ്രാന് പ്രധാനമന്ത്രി ആകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുലത്തില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ബുഷ്‌റയുടെ ആദ്യ പ്രവചനം. ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതിനു ആറു മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇമ്രാന്റെ ആത്മീയ ഗുരു ആയിരുന്നു ബുഷ്‌റ അത്രെ.
Post Your Comments