KeralaLatest NewsIndiaNews

പിണറായി വിജയൻ കുറ്റവിമുക്‌തനോ? ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും

കോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അന്തിമവാദം കേള്‍ക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക.

പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുകയാണെങ്കില്‍ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാകും. കേസില്‍ ഇതു വരെ ഹാജരായിരുന്ന പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാര്‍ മേത്ത എത്തുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോള്‍ ഹാജരാകുന്നത് തുഷാര്‍മേത്തയാണ്.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി തീരുമാനമെടുക്കുക. കോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അന്തിമവാദം കേള്‍ക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും. കശ്മീര്‍ കേസുകള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമെ ലാവലിന്‍ കേസ് പരിഗണിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button