Latest NewsKeralaIndia

വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച സീലിംഗ് മെഷീനും 2500 കിലോ റേഷന്‍ അരിയും പിടികൂടി

കുര്യന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് 51 ചാക്കില്‍ നിറച്ച്‌ സപ്ലൈകോ ലേബലിലുള്ള ചണ ചാക്കിലും പ്ലാസ്റ്റിക് ചാക്കിലുമായി അരി സൂക്ഷിച്ചിരുന്നത്.

ആലപ്പുഴയില്‍ ഒരു വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2500 കിലോ റേഷന്‍ അരിയും പ്ലാസ്റ്റിക് ചാക്ക് സില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മെഷീനും അമ്പലപ്പുഴ താലൂക്ക് സപ്‌ളൈ ഓഫീസര്‍ എ.സലിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ആലപ്പുഴ ഇന്ദിര ജംഗ്ഷന് സമീപം കുര്യന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് 51 ചാക്കില്‍ നിറച്ച്‌ സപ്ലൈകോ ലേബലിലുള്ള ചണ ചാക്കിലും പ്ലാസ്റ്റിക് ചാക്കിലുമായി അരി സൂക്ഷിച്ചിരുന്നത്.

ശബരിമലയിൽ ഇനി തിരുപ്പതി മോഡൽ ‘ആരാധന സംരക്ഷണ സേന’

ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു റെയ്ഡ്.കുത്തരി ചണചാക്കില്‍ നിന്ന് വിവിധ കമ്ബനികളുടെ ലേബലുള്ള പ്ലാസ്റ്റിക് ചാക്കില്‍ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അരിവാങ്ങിയത് സംബന്ധിച്ച്‌ യാതൊരു വിധ രേഖകളും ഇല്ലാത്തതിനാല്‍ മുഴുവന്‍ അരിയും യന്ത്രങ്ങളും പരിശോധനാ സംഘം കസ്റ്റഡിയില്‍ എടുത്തു.

ആര്‍ഡിഎസിന് ടെന്‍ഡര്‍ ലഭിക്കാന്‍ പാലാരിവട്ടം മേൽപാലം കരാര്‍ തിരുത്തി വലിയ തോതിൽ കൃത്രിമം: വിജിലന്‍സ്

പരിശോധനക്ക് റേഷനിംഗ് ഇന്‍സ് പെക്ടര്‍മാരായ എസ്.ഗീത, എം.സഞ്ജു ,ജെ.ജയേഷ് ,കെ.മിനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത അരിയും ഇലക്‌ട്രിക് മെഷീനും പിഡിഎസ് ഡിപ്പോയില്‍ ഏല്പിച്ചു. കളക്ടറുടെ ഉത്തരവ് ലഭിക്കും വരെ ഗോഡൗണില്‍ സൂക്ഷിക്കും.

shortlink

Post Your Comments


Back to top button