Life StyleHealth & Fitness

ഒരിക്കലും ഈ ഭക്ഷണ സാധനങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കരുത്

ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്ന ശീലം പലയാളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളുണ്ടാക്കും. ഇത്തരം ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

* ചിക്കന്‍ – ചിക്കനില്‍ ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോള്‍ ഇത് പ്രോട്ടീനെ നെഗറ്റീവായി ബാധിക്കും. വീണ്ടും ചൂടാക്കുകയാണെങ്കില്‍ തന്നെ വളരെ ചെറിയ ചൂടിലേ ചൂടാക്കാവൂ.

* ഉരുളക്കിഴങ്ങ് – വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകാം. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും ഉരുളക്കിഴങ്ങ് വിഷമയമാകും. ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാകും.

*അരിയില്‍ ചില കോശങ്ങള്‍ ബാക്ടീരിയകളായി മാറാം. ഇത് കുക്ക് ചെയ്താലും അതേപടിയുണ്ടാവും. കുക്ക് ചെയ്ത ഭക്ഷണം കുറേസമയം റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാലും ബാക്ടീരിയ വര്‍ധിക്കും. ഇത് ഡയേറിയ പോലുള്ള രോഗങ്ങള്‍ക്കിടയാക്കും.

* മുട്ട – ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button