നിറയെ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല. വെങ്കായം എന്ന പേരിലും അറിയപ്പെടുന്ന വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. വിഭവങ്ങളിലും വെളുത്തുള്ളി ഒരു അവിഭാജ്യ ഘടകമാണ്. എന്നാൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും മാത്രമല്ല വെളുത്തുള്ളി.
ഇരുന്നൂറിൽ പരം അമിനോ ആസിഡുകൾ (ഗ്ലുട്ടാമിക് ആസിഡ്, ആർജിനിൻ, ആസ്പർട്ടിക് ആസിഡ്, ല്യൂസിൻ, ലൈസിൻ, വാലിൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം) വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
വിവിധ സൾഫർ സംയുക്തങ്ങളും എൻസൈമുകളും വെളുത്തുള്ളിയിലുണ്ട്. വിറ്റാമിൻ B1, B5, B6, വിറ്റാമിൻ C, എന്നിവയാലും എന്നിവയാലും വെളുത്തുള്ളി സമ്പുഷ്ടമാണ്. കൂടാതെ ക്യാൽസ്യം, അയൺ, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് എന്നിവയുടെ സാന്നിധ്യവും വെളുത്തുള്ളിയിലുണ്ട്.
കൂടാതെ അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമ പരിഹാരമാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. വെളുത്തുള്ളിയുടെ ഈ സവിശേഷതയാണ് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നത്.
Post Your Comments