ഡല്‍ഹി; രാജ്യവ്യാപകമായി അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 2020 ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ വിശാല കണ്‍വന്‍ഷനാണ് അഖിലേന്ത്യ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവയ്‌ക്കൊപ്പം വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായാണ് കണ്‍വന്‍ഷന്‍ നടത്തിയത്. അതേസമയം പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല.അവര്‍ കണ്‍വെന്‍ഷനിലും പങ്കെടുത്തിരുന്നില്ല.
കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ പ്രതിവര്‍ഷം ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടം വരുത്തിയ സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയ്‌ക്കോ ന്യായമായ ആനുകൂല്യങ്ങള്‍ക്കോ ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ലെന്ന് കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.തൊഴില്‍ നഷ്ടം രൂക്ഷമാകുമ്പോഴും കുത്തക കമ്പനികള്‍ക്ക് ഗുണകരമാകുന്ന രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. 12 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച ജി. ദേവരാജന്‍ ചൂണ്ടിക്കാട്ടി.
Post Your Comments