തിരുവനന്തപുരം: ആധാര്‍-റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം നീട്ടി നല്‍കി. റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഈ മാസം 31 (ഒക്ടോബര്‍ 31) വരെ) വരെയാണ് നീട്ടിയിരിക്കുന്നത്.. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര്‍ ഇനിയും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്. ഇവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീയതി നീട്ടിയത്.
സെപ്റ്റംബര്‍ 30വരെയാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ബന്ധിപ്പിക്കാത്തവര്‍ ഏറെയുണ്ട്. സംസ്ഥാനത്ത് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനായിട്ടില്ല.
അവസാന ദിവസമായിരുന്ന ഇന്നലെ (തിങ്കളാഴ്ച) റേഷന്‍ കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ കൂട്ടത്തോടെ എത്തിയത് സെര്‍വര്‍ തകരാറിനും ഇടയാക്കി.
ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം മുന്നിലാണ്.
Post Your Comments