KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായി; മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം പുറത്തുവിട്ടു

കൊച്ചി: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ മത്സര രംഗത്തുള്ളത് 37 സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള സമയം ഒക്ടോബർ മൂന്നിന് അവസാനിക്കാനിരിക്കെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെ 13 പേരുടെ പത്രികകൾ തള്ളി.

ലീഗ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീന്റെ അപരൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖമറുദ്ദീൻ എംസിയുടെ പത്രിക സ്വീകരിച്ചു. അരൂർ ഉപതെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മത്സര രംഗത്ത് അവശേഷിക്കുന്നത് ആറ് സ്ഥാനാർത്ഥികൾ. മനു ജോൺ എന്ന സ്വതന്ത്രന്റേയും രണ്ടു ഡമ്മികളുടേയും പത്രിക തള്ളി. ഏറ്റവുമധികം നാമനിർദേശ പത്രികകൾ കിട്ടിയ മഞ്ചേശ്വരത്താണ് ഏറ്റവുമധികം പത്രികകൾ തള്ളിയതും. 13 പത്രികകളിൽ അഞ്ചണ്ണമാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.

വട്ടിയൂർക്കാവിൽ സിപിഐഎം ഡമ്മിയുടേയും വിഷ്ണു എസ് അമ്പാടിയെന്ന സ്വതന്ത്രന്റേയും പത്രികയാണ് തള്ളിയത്. കോന്നി മണ്ഡലത്തിൽ പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർത്ഥികളിൽ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. എറണാകുളത്ത് ബിജെപി ഡമ്മിയുടെ പത്രിക മാത്രമാണ് തള്ളിയത്. നാമ നിർദേശപത്രിക സമർപിച്ച പതിനൊന്നിൽ പത്തുപേരും മത്സര രംഗത്തുണ്ടാകും. ഇതോടെ മത്സരരംഗത്ത് എട്ടുപേരായി ചുരുങ്ങി. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളുടെ അപരന്മാർ നൽകിയ പത്രിക സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button