ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഉടമകള്‍ക്ക് വീണ്ടും സുപ്രീം കോടതിയുടെ തിരിച്ചടി. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കായലോരം ഫ്ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഫ്ളാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് മൂന്നംഗ സമിതി റിപ്പോര്‍ട്ട് തയ്യാറക്കിയതെന്ന വാദമാണ് ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. കൂടാതെ സുപ്രീം കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയെ നിയോഗിച്ചത് എന്ന കാര്യവും ഹര്‍ജ്ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അതിനിടെ, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് മാറിതാമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ളാറ്റുടമകള്‍ രംഗത്തെത്തിയിരുന്നു. ജില്ലാ ഭരണകൂടം മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് ഇവ നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് താമസം മാറാമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ അപ്പാര്‍ട്ട്മെന്റുകളില്‍ എത്തുമ്പോള്‍ പലതിലും ഒഴിവില്ല. വിളിച്ച് അന്വേഷിക്കുമ്പോള്‍ മോശം മറുപടിയാണ് ലഭിക്കുന്നതെന്നും ഫ്ളാറ്റുടമകള്‍ ആരോപിച്ചിരുന്നു.
വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ളാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മാരിത്താമസിക്കേണ്ട അവസ്ഥയിലാണ് ഫ്ളാറ്റ് ഉടമകള്‍. തങ്ങള്‍ക്കുള്ള പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നു വരെയാണ് ഫ്ളാറ്റുകള്‍ ഒഴിയാനായി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം.
Post Your Comments