Latest NewsKeralaIndia

ഒരു വർഷ കാലയളവിൽ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ ഒരേസ്ഥലത്ത് അപകടത്തില്‍ മരിച്ചു, എല്ലാവരും അപകടത്തിൽ പെട്ടത് നടന്നു വരുമ്പോൾ : അമ്പരപ്പ് മാറാതെ നാട്ടുകാർ

പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്.

തൃശൂര്‍: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംങ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍ ഇവിടെനിന്ന് 300 മീറ്ററോളം മാറി മരത്താക്കരയിലും അപകടത്തില്‍ മരിച്ചു. പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, ആനന്ദന്‍, സുധാകരന്‍ എന്നീ സഹോദരങ്ങളാണ് മരിച്ചത്.

ഏറ്റവും ഒടുവില്‍ മരിച്ചത് ഉണ്ണികൃഷ്ണന്‍ (46) ആണ്.ശനിയാഴ്ച അര്‍ധരാത്രിയാണ് ഇയാള്‍ അപകടത്തില്‍ മരിച്ചത്. വീട്ടിലേക്ക് നടന്നുവരുമ്പോള്‍ പുഴമ്പള്ളം ജംങ്ഷനില്‍ വെച്ച്‌ ബൈക്കിടിച്ച ഉണ്ണികൃഷ്ണന്‍ ഉടന്‍ തന്നെ മരിച്ചു. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കുണ്ട്.ഇതേ ജങ്ഷനിലാണ് ജൂലായില്‍ ഉണ്ണികൃഷ്ണന്റെ അനുജന്‍ ശ്രീനിവാസന്‍ (41) കാറിടിച്ച്‌ മരിച്ചത്. ഇതിനു തൊട്ട് മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ ഉണ്ണികൃഷ്ണന്റെ മറ്റൊരു സഹോദരന്‍ ആനന്ദന്‍ (44) മരിച്ചു.

രാത്രി നടന്നു വരുമ്പോഴാണ് ഇവരെല്ലാം അപകടത്തില്‍പ്പെട്ടത് എന്നതും അമ്പരപ്പുളവാക്കുന്നു. ഇവരുടെ മൂത്തസഹോദരന്‍ സുധാകരന്‍ (48) മരിച്ചിട്ട് 15 മാസമേ ആയിട്ടുള്ളൂ. മരത്താക്കരയില്‍വെച്ച്‌ ബസിടിച്ചാണ് സുധാകരന്‍ മരിച്ചത്. അതെ സമയം അപകടങ്ങള്‍ പതിവായ പുഴമ്പള്ളം ജംങ്ഷനില്‍ ഒരുവര്‍ഷത്തിനിടെ അപകടങ്ങളില്‍ മരിച്ചത് പതിനഞ്ച് പേരാണ്. ഒട്ടനവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലോര്‍മണ്ണുത്തി നാലുവരിപ്പാതയിലെ ഏറ്റവും അപകടകരമായ മേഖലയാണ് പുഴമ്പള്ളം ജങ്ഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button