ചെന്നൈ: ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.ചെന്നൈയില്‍ സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണിന്റെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ രാജ്യത്തെ മഹത്വത്തിന്റെ പാതയിലേക്ക് നയിക്കും. അത് ലോകമെമ്പാടും പ്രയോജനകരമാകുകയും ചെയ്യും. ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ട്, എന്റെ യുഎസ് പര്യടനത്തില്‍ നിന്ന് അത് വ്യക്തമായി മനസ്സിലായി. ആ പ്രതീക്ഷ വളര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങള്‍ ഇന്ത്യയുടെ ക്ഷേമവും വളര്‍ച്ചയും ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തു.ലോകത്തിലെ തന്നെ ഒരു മഹത്തായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റും. രാജ്യത്തെ മഹത്തരമാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലി മാത്രമല്ല, 130 കോടി പൗരന്മാരിലും അതിന്റെ ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്തുന്നത്.
Post Your Comments