കൊച്ചി : കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. നിലവില്‍ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കുറ്റപത്രം സിംഗിൾ ബെഞ്ച് റദ്ദാക്കി. അന്വേഷണ സംഘത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയത്. കൊലപാതകത്തില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ടതാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നും,സാക്ഷിയുടെ മൊഴിയേക്കാളും പ്രതിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തുവെന്നും കോടതി വിമർശിച്ചു. അതോടൊപ്പം തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിത്. കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ല. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണ്. വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികൾ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. അതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറിൽ വ്യക്തമാണ്. സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും,ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ എന്നും കോടതി വ്യക്തമാക്കി.
Post Your Comments