Latest NewsIndiaNews

ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം : ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം. ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ . 1994 ന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണ്‍ കാലമാണ് അവസാനിക്കുന്നത് എന്ന് ഐഎംഡി. തിങ്കളാഴ്ചയാണ് മണ്‍സൂണ്‍ അവസാനിച്ചതായി കാലവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് ഈ മണ്‍സൂണ്‍ കാലത്ത് ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഔദ്യോഗികമായി മണ്‍സൂണ്‍ അവസാനിച്ചെങ്കിലും രാജ്യത്തിന്റെ പലഭാഗത്തും മഴയും, മഴക്കെടുതികളും തുടരുകയാണ്. മണ്‍സൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഇത്തവണയാണെന്ന് ഐഎംഡി പറയുന്നു.

ജൂണ്‍ എട്ടിനാണ് കേരള തീരത്ത് കാലവര്‍ഷം എത്തിയത്. ജൂണ്‍മാസത്തില്‍ സാധാരണയെക്കാള്‍ 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍ ജൂലൈ മാസം അവസാനിച്ചപ്പോള്‍ ഇത് 33 ശതമാനം അധിക മഴയായി മാറി. ഓഗസ്റ്റ് മാസത്തില്‍ മാത്രം സാധാരണ മഴയെക്കാള്‍ 15 ശതമാനം കൂടുതല്‍ ലഭിച്ചു.

ഇന്ത്യയിലെ 36 മെട്രോളജിക്കല്‍ സബ് ഡിവിഷനുകളില്‍ മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ അതി തീവ്രമഴയാണ് ഇത്തവണ ഉണ്ടായത് എന്നാണ് ഐഎംഡി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button