KeralaLatest NewsNews

പന്ത്രണ്ട് മണിക്കൂറായി കനത്ത മഴ, ഉരുൾ പൊട്ടൽ ഉണ്ടായതായി സൂചന

തിരുവനന്തപുരം: പന്ത്രണ്ട് മണിക്കൂറായി കോട്ടൂർ വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എലിമല എന്ന പ്രദേശത്ത് ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായതായി സൂചനയുണ്ട്.

കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേ സമയം സംസ്ഥാനത്ത് രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു.

ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസങ്ങളില്ല. സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button